Advertisment

ഹജ്ജ് 1445: മലയാളികളുടെ തീർത്ഥാടക സേവന പ്രവർത്തനങ്ങൾക്ക് പ്രൗഢമായ തുടക്കം

ഓൺ ലെനിൽ ആദ്യ ഹജജ് വളണ്ടിയർ ആയി സൗദി നാഷണൽ കമ്മിറ്റി ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുരിനെ ചേർത്ത് കൊണ്ട് നാഷണൽ കെ എം സി സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഹജ്ജ് വളണ്ടിയർ റജിസ്‌ട്രേഷൻ  ഉദ്‌ഘാടനം ചെയ്തു.

New Update
hajjUntitledere.jpg

മക്ക: പ്രപഞ്ച നാഥന്റെ അതിഥികളായി മക്കയുടെ പുണ്യ മണ്ണിലേക്കൊഴുകിയെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് അനുഗ്രഹമായി കൊണ്ട്  മലയാളികളുടെ നേതൃത്വത്തിൽ  വർഷങ്ങളായി  നടക്കുന്ന സംഘടിത ഹജ്ജ്  സേവനങ്ങളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ചിട്ടയായ  തുടക്കം.    

Advertisment

തീർത്ഥാടക  സേവനത്തിന് തയ്യാറുള്ളവരുടെ  രജിസ്‌ട്രേഷൻ ആരംഭിച്ചു കൊണ്ടാണ്  സൗദി നാഷണൽ ഹജ്ജ് സെല്ലിന് കീഴിലെ  മക്ക കെ എം സി സി യുടെ ഹജ്ജ് വളണ്ടിയർ സെൽ  പ്രവർത്തനങ്ങൾക്ക്   ഔപചാരികമായ   തുടക്കം കുറിച്ചത്.

മക്ക കെ എം സി സി യുടെ ഹജ്ജ് വളണ്ടിയർ ടീമിൽ  പങ്കാളികളാവാൻ താല്പര്യമുള്ളവരുടെ  റജിസ്ട്രേഷനാണ്  തുടങ്ങിയത്.   

വിശുദ്ധ ഹറമിനും  ഹാജിമാർ താമസിക്കുന്ന വിവിധ കേമ്പുകൾക്കും  സമീപത്തും, ഹജിൻ്റെ വിവിധ കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും, മക്കയിലെ വിവിധ ആശുപത്രികൾ കേന്ദ്രികരിച്ചും, ഇന്ത്യയിൽ നിന്ന് എത്തുന്ന ഖാദിമുൽഹുജ്ജാജുമായി സഹകരിച്ചാണ്  മക്ക കെ എം സി സി യുടെ ഹജജ് സെൽ വണ്ടിയമാർ സേവനം ചെയ്യുക.

ഓൺ ലെനിൽ ആദ്യ ഹജജ് വളണ്ടിയർ ആയി സൗദി നാഷണൽ കമ്മിറ്റി ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുരിനെ ചേർത്ത് കൊണ്ട് നാഷണൽ കെ എം സി സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഹജ്ജ് വളണ്ടിയർ റജിസ്‌ട്രേഷൻ  ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ മുസ്തഫ മലയിൽ, മുസ്തഫ മുഞകുളം, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ,  സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത് എന്നിവർ പങ്കെടുത്തു.

റജിസ്‌ട്രേഷന് ശേഷം അടുത്ത ദിവസങ്ങളിൽ വളണ്ടിയർ മാർക്ക് പരിശീലനക്ലാസ്, വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നഹാജിമാരുടെ ബിൽഡിംഗുകളുടെ ലൗകേഷൻ മേപ്പ് വളണ്ടിയർമാർക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ  അരങ്ങേറും.

Advertisment