Advertisment

റിയാദിലെ ആശുപത്രികൾ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനം ശ്ലാഘനീയം: അയൂബ് ഖാൻ

New Update
Cfgbj

റിയാദ് : ആതുര ശുശ്രൂഷ രംഗത്ത് റിയാദിലെ ആശുപത്രികൾ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനം ശ്ലാഘനീയമാണെന്നും ജീവ കാരുണ്യ പ്രവർത്തന രംഗത്തും വിദേശ മലയാളികളുടെ നേതൃത്വത്തിലുള്ള വിവിധ സംഘടനകളും കൂട്ടായ്മകളും ക്രിയാത്മകമായ പങ്കുവഹിക്കുന്നത് ചാരിതാർഥ്യ ജനകമാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ എൻ.ആർ,കെ.യുടെ മുനു ചെയർമാനുമായ അയൂബ് ഖാൻ തിരുവനന്തപുരം അഭിപ്രായപ്പെട്ടു.

Advertisment

ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ അയൂബ്ഖാന് സൺ‌സിറ്റി പോളിക്ലിനിക്ക് മാനേജ്മെന്റ് നൽയ സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൺസിറ്റി ക്ലിനിക്ക് മാനേജിങ് ഡയറക്റ്റർ മാമൂൺ ധാക്ക ബൊക്കെ നൽകി സ്വീകരിച്ചു.

സൗദി പാൻ ഇന്ത്യ ഫോറം ചെയർമൻ വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, ഡോ : ബിജു പന്തളം, ഒ. ഐ. സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി വെെസ് പ്രസിഡൻ്റ് സജീർ പൂന്തുറ,സഫീർ അഹമ്മദ് ബീമാപ്പള്ളി (എം.ഡി ആലിയ ജനറൽ സർവ്വീസ് ബത്ഹ കോമേഴ്ഷ്യൽ സെന്റർ ) ഹാരിസ് കൊടുവള്ളി എന്നിവർ പങ്കെടുത്തു.

Advertisment