/sathyam/media/media_files/ZJnQQJZonn8nkFM7BPh6.jpg)
ദമ്മാം: ഐ സി എഫ് ഇന്റർ നാഷണൽ തലത്തിൽ ആചരിക്കുന്ന ‘മാനവ വികസന വർഷം’ കാമ്പയിനിന്റെ ഭാഗമായി അൽബാദിയ സെക്ടർ മെഡികോൺ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
പ്രമേഹം, കിഡ്‌നി രോഗങ്ങൾ എന്നീ വിഷയങ്ങളിൽ ഡോക്ടർ ആഷിഖ് ക്ലാസ്സിന് നേതൃത്വം നൽകി. ആരോഗ്യത്തെ കുറിച്ചുള്ള അവബോധമില്ലായ്മയും അവാസ്തവങ്ങളായ ചികിത്സകളുമാണ് പ്രവാസികളെ നിത്യ രോഗികളാക്കുന്നത് എന്നും ആളുകളെ നേരിൽകണ്ട് ലഘുലേഖകൾ കൊടുത്തും ബോധവത്കരണം നടത്തിയുമുള്ള പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
/sathyam/media/media_files/8MjUcP8Kh4X5emFlDTur.jpg)
അദാമ ബേ ലീഫ് റെസ്റ്റോറന്റിൽ നടന്ന പരിപാടി യിൽ ഐ സി എഫ് പ്രൊവിൻസ് സ്വഫ്‌വ കോർഡിനേറ്റർ അഹ്മദ് നിസാമി, സെൻട്രൽ വെൽഫെയർ സെക്രട്ടറി മുനീർ തോട്ടട, എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ മജീദ് ചങ്ങനാശ്ശേരി സംബന്ധിച്ചു.
സെക്ടർ പ്രസിഡന്റ് മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും ഉസ്മാൻ കുറ്റിപ്പാല നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us