ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു

New Update
bbbbb

മനാമ : മുൻ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് പ്രസിഡന്റും, ഇന്ത്യൻ പ്രധാന മന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 നവംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മനാമ എം.സി.എം.എ ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

Advertisment

ഒരേ ഒരു ഇന്ത്യ ഒരേ ഒരു ഇന്ദിര എന്നതാണ് പ്രമേയം. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ, സാമൂഹിക ജീവിതത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്നിരുന്ന ഇന്ദിരാ ഗാന്ധി പുതു ‎തലമുറക്ക് എന്നും മാതൃകയാക്കാവുന്ന നേതാവാണ്. ഉരുക്കു വനിതയെന്ന അപര നാമത്താൽ പ്രസിദ്ധയാണ്.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികളടക്കം പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ പ്രസിഡന്റ്‌ റാസിബ് വേളം, സെക്രട്ടറി ഷിജിൽ പെരുമാച്ചേരി, ട്രെഷറർ ഹാരിസ് മാവൂർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 35053765, 38273792, 33512524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment