ചരിത്രം സൃഷ്ടിച്ച ചക്ക ലേലം! യു.എ.ഇയില്‍ സംഘടിപ്പിച്ച 'ഒന്നിച്ച് ഒരുമിച്ച്' എന്ന കുടുംബസംഗമത്തില്‍ നാട്ടില്‍നിന്ന് വരുത്തിയ 15 കിലോഗ്രാമോളം തൂക്കമുള്ള തേന്‍വരിക്ക ചക്ക പ്രവാസി മലയാളി സ്വന്തമാക്കിയത് 80,000 രൂപയ്ക്ക് !

ചുവപ്പും കറുപ്പും വേഷവിധാനങ്ങളോടെ വനിതകളും പുരുഷന്മാരും ഈ സംഗമത്തില്‍ പങ്കെടുത്തു.  

author-image
ഗള്‍ഫ് ഡസ്ക്
New Update
Untitledsjaywewqwq

യുഎഇ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ദുബായ് പ്രൊവിന്‍സ് സംഘടിപ്പിച്ച 'ഒന്നിച്ച് ഒരുമിച്ച്' എന്ന കുടുംബസംഗമത്തില്‍, യു.എ.യില്‍ ഉള്ള മലയാളി പ്രവാസികളുടെ രുചി ദൗര്‍ബല്യമായി കണക്കാക്കപ്പെടുന്ന ചക്കയുടെ ലേലം പ്രധാന ആകര്‍ഷണമായിരുന്നു .

Advertisment

15 കിലോഗ്രാമോളം തൂക്കമുള്ള, നാട്ടില്‍നിന്ന് വരുത്തിയ ഒരു തേന്‍വരിക്ക ചക്ക രസകരമായ വാശിയേറിയ ലേലത്തില്‍ എന്‍പതിനായിരം (80,000) രൂപയ്ക്ക് ബോബി ആന്റണി കരസ്തമാക്കി.


ലക്ഷറി ഫാം  ഹൌസില്‍ നടന്ന രണ്ടുദിവസത്തെ ക്യാമ്പില്‍, ചക്ക ലേലത്തോടൊപ്പം നാട്ടില്‍ അന്യംനിന്നുപോയ പരമ്പരാഗത കളികള്‍, സംഗീതം, നൃത്തം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചത്. ചുവപ്പും കറുപ്പും വേഷവിധാനങ്ങളോടെ വനിതകളും പുരുഷന്മാരും ഈ സംഗമത്തില്‍ പങ്കെടുത്തു.  


ദുബായ് പ്രോവിന്‍സ് അംഗങ്ങളുടെ സാംസ്‌കാരിക ഐക്യം ശക്തിപ്പെടുത്താനായി നടത്തിയ പരിപാടിയില്‍  ജനറല്‍ കണ്‍വീനര്‍ സക്കറിയ, കണ്‍വീനര്‍മാരായ ആശ ചാള്‍സ്, യൂത്ത് ഫോറം ഭാരവാഹികളായ അഡ്വ :ഷെഹസാദ്, സച്ചിന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. 

ദുബായ് പ്രൊവിന്‍സ് ചെയര്‍മാന്‍ വി.എസ്.ബിജുകുമാര്‍, പ്രസിഡന്റ് ലാല്‍ ഭാസ്‌കര്‍ , സെക്രട്ടറി ബേബി വര്‍ഗീസ്, ട്രഷറര്‍ സുധീര്‍ പൊയ്യാര, വനിതാ വിഭാഗം പ്രസിഡന്റ് റാണി സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഡബ്ലിയു.എം.സി. ഗ്ലോബല്‍ അംബസിഡര്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍ , ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ചാള്‍സ് പോള്‍, ഗ്ലോബല്‍ അഡൈ്വസറി അംഗം സി.യൂ. മത്തായി, ഗ്ലോബല്‍ വനിതാഫോറം പ്രസിഡന്റ് എസ്തര്‍ ഐസക്, മിഡിലീസ്റ്റ് റീജിയന്‍ വി.പി. തോമസ് ജോസഫ്, ട്രഷറര്‍ ജൂഡിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.