റിയാദ്: പ്രാർത്ഥന നിർഭരമായ മുഹൂർത്തങ്ങൾ ക്യാമറയിൽ ഒപ്പിയടുത്ത് പ്രേക്ഷകർക്ക് കണ്ണിനും കാതിനും കൗതുകമുണർത്തി ജവാദ് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു.
സുലൈ യാനബി ഇസ്ഥിറാഹയിൽ കസവ്‌കലാവേദി വിന്റെർ ഫെസ്റ്റിന്റെ പ്രോഗ്രാമിൽ വെച്ച് നോർക്ക ചെയർമാനും എം കെഫുഡ്ഡ് എംഡിയുമായ റഹ്മാൻ മുനമ്പത്ത്, സാമൂഹ്യ പ്രവർത്തകൻ മജീദ് പൂളക്കാടിയുംചേർന്ന് സി ഡി ഓപ്പൺ ചെയ്തു നിർവഹിച്ചു.
ചടങ്ങിൽ മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, സാമൂഹ്യപ്രവർത്തകൻ ശരീഖ് തൈക്കണ്ടി, സാമൂഹ്യപ്രവർത്തകൻ അസ്ലം പാലത്ത്, കലാകാരനും ഇന്ത്യൻ എംബസി സ്കൂൾ അധ്യാപകനുമായ സലീം മാഷ്, കസവ് കലാവേദി സെക്രട്ടറി മനാഫ് മണ്ണൂർ, അമീർഷാ പാലത്തിങ്ങൽ, നാസർ വണ്ടൂർ ഉണർവ് കുടുംബകൂട്ടായ്മ,സിദ്ദിഖ് കല്ലുപറമ്പൻ,നിസാർ കുരുക്കൾ,ജിഷാ മജീദ്, ഗായിക ഹിബ അബ്ദുസ്സലാം, ഡോക്ടർ ഹസ്ന അബ്ദുസ്സലാം, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
റിയാദിലെ മാധ്യമ പ്രവർത്തകനും കലാകാരനുമായ മജീദ് കെ പി പതിനാറ്ങ്ങലിന്റെ രചനയിൽ അനിയൻ അഷ്‌റഫ് കെ പി പതിനാറ് ങ്ങൽ ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സംഗീതവും ആലാപനവും മുൻ പ്രവാസിയായിരുന്ന അനുഗ്രഹീത ശബ്ദത്തിന്റെ ഉടമ സിദ്ദീഖ് മഞ്ചേശ്വരം ആണ്. ക്യാമറ ജലീൽ തിരുരങ്ങാടി, ഓർഗസ്ട്ര & മിക്സിങ് സുബൈർഷാ തെന്നല, എഡിറ്റിംഗ് എഡിറ്റ് ലാബ് ഒമർ ഫിക്സ് പരപ്പനങ്ങാടി, സപ്പോർട്ടിങ് ആർട്ടിസ്റ്റ് തുഫൈൽ കളരിക്കൽ,കബീർ തിരൂരങ്ങാടി മലപ്പുറം ജില്ലയിലെ മമ്പുറം മഖാമും പരിസരപ്രദേശങ്ങളിലും ആയി ഷൂട്ട് ചെയ്ത ഈ ആൽബം 3eyes Media യൂട്യൂബ് ചാനൽ ആണ് പ്രേക്ഷകരിൽ എത്തിക്കുന്നത്.