ദക്ഷിണ കേരളാ ഇസ്ലാമിക് കൾച്ചറൽ സെൻ്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു

New Update
gfgfgff83783

ജിദ്ദ:  ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായ ദക്ഷിണ കേരളാ ഇസ്ലാമിക് കൾച്ചറൽ സെൻ്ററിൻ്റെ ജിദ്ദ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു.

Advertisment

സൈദു മുഹമ്മദ് അൽകാശിഫിയുടെ അദ്ധ്യക്ഷതയിൽ ജിദ്ദ അൽ നഈം മർകസിൽ കൂടിയ യോഗം ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ യോഗം ഉത്ഘാടനം ചെയ്തു , ഹാഫിസ് സിദ്ദീഖ് മദനി തെന്നൂർ മുഖ്യ പ്രഭാഷണം നടത്തി .

സക്കീർ ഹുസൈൻ ബാഖവി ബീമാപള്ളി , നിസാമുദ്ദീൻ മന്നാനി ആനച്ചൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി . മസ്ഊദു മൗലവി ബാലരാമപുരം സ്വാഗതവും അബ്ദുൽ ലത്തീഫ് മൗലവി കറ്റാനം നന്ദിയും പറഞ്ഞു .

സൈദു മുഹമ്മദു മൗലവി അൽ കാശിഫി കാഞ്ഞിരപ്പള്ളി പ്രസിഡൻ്റ , മസ്ഊദു മൗലവി ബാലരാമപുരം സെക്രട്ടറി, നിസാമുദ്ദീൻ മന്നാനി ആനയ്യൽ ട്രഷറർ , ഹാഫിസ് സിദ്ദീഖ് മദനി തെന്നൂർ ചെയർമാൻ ആയുമുള്ള പതിനൊന്നംഗ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു .

Advertisment