ജിദ്ദയിലെ "സിഫ്" ടൂർണമെന്റ് ഒക്ടോബറിൽ; ബേബി നീലാമ്പ്ര (പ്രസിഡന്റ്), നിസാം മമ്പാട് (ജനറൽ സെക്രട്ടറി), അൻവർ വല്ലാഞ്ചിറ (ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികൾ

തുടർച്ചയായ  നാലാം തവണയാണ്  ബേബി നീലാമ്പ്ര  ജിദ്ദയിലെ  ഫുട്ബാൾ കൂട്ടായ്മയുടെ  സാരഥിയായി  ചുമതല ഏൽക്കുന്നത്. നിസാം മമ്പാട് (ജനറൽ സെക്രട്ടറി),  അൻവർ വല്ലാഞ്ചിറ (ട്രഷറർ)   എന്നിവരാണ്  മറ്റു പ്രധാന ഭാരവാഹികൾ.

author-image
ഗള്‍ഫ് ഡസ്ക്
New Update
Untitledtrrummpp

ജിദ്ദ:  സൗദി  മലയാളികളുടെ  ആരവം മുഴങ്ങുന്ന വിലാസമായ ജിദ്ദയിലെ കാൽപന്ത് കൂട്ടായ്‌മ, "സിഫ്" (സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം)  സംഘടിപ്പിക്കുന്ന  ഫുട്ബോൾ ടൂർണമെന്റിന്റെ  ഈ വർഷത്തെ എഡിഷൻ  ഒക്ടോബറിൽ അരങ്ങേറും.   പുതുതായി  തിരഞ്ഞെടുക്കപ്പെട്ട  ബേബി നീലാമ്പ്ര  അറിയിച്ചതാണ്  ഇത്.  

Advertisment

സ്വദേശികളുടെയും  പ്രവാസി സമൂഹത്തിന്റെയും  ആവേശമായ  സിഫ് ടൂർണമെന്റിന്റെ  പ്രശംസനീയമായ  നടത്തിപ്പിന്  കളമൊരുക്കാൻ  പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 31ാമത് ജനറൽ ബോഡി യോഗം  തീരുമാനിച്ചു.

തുടർച്ചയായ  നാലാം തവണയാണ്  ബേബി നീലാമ്പ്ര  ജിദ്ദയിലെ  ഫുട്ബാൾ കൂട്ടായ്മയുടെ  സാരഥിയായി  ചുമതല ഏൽക്കുന്നത്. നിസാം മമ്പാട് (ജനറൽ സെക്രട്ടറി),  അൻവർ വല്ലാഞ്ചിറ (ട്രഷറർ)   എന്നിവരാണ്  മറ്റു പ്രധാന ഭാരവാഹികൾ.

മറ്റു ഭാരവാഹികൾ:   സലീം എരഞ്ഞിക്കൽ, സലാം അമൂദി, ഷരീഫ് പരപ്പൻ, യാസിർ അറഫാത്ത്, നിസാം പാപ്പറ്റ, ഫിറോസ് ചെറുകോട് (വൈസ് പ്രസി.), അയ്യൂബ് മുസ്‍ലിയാരകത്ത്, ഷഫീഖ് പട്ടാമ്പി, അബു കട്ടുപ്പാറ, കെ.സി മൻസൂർ, ജംഷി കൊട്ടപ്പുറം, ഫിർദൗസ് കൂട്ടിലങ്ങാടി (ജോയി. സെക്രട്ടറി)  എന്നിവരാണ്   മറ്റു ഭാരവാഹികൾ.

മുഖ്യഉപദേഷ്ടാവായി  കെ.പി അബ്ദുൽസലാം,   മുഖ്യരക്ഷാധികാരിയായി  നാസർ ശാന്തപുരം രക്ഷാധികാരിയായി  സഹീർ പുത്തൻ  എന്നിവരെയും  തിരഞ്ഞെടുത്തു.   അൻവർ കരിപ്പ (ജനറൽ ക്യാപറ്റൻ), കെ.ടി ഖലീൽ (വൈസ് ക്യാപ്റ്റൻ), പി.വി സഫീറുദ്ധീൻ (ട്രഷറി ഓഫീസർ) എന്നിവർ കൂടി ഉൾപ്പെടുന്നതാണ്  പുതിയ  കമ്മിറ്റി.   

വരണാധികാരിയുടെ ചുമതലയുള്ള ‘സിഫ്’ മുൻ ജനറൽ സെക്രട്ടറി അബ്ദുൾ ഗനിയുടെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.   ജിദ്ദ ഫ്രന്റ്സ് ക്ലബ്ബ് പ്രതിനിധി റാസിക്ക് മാളിയേക്കൽ നിർ​ദേശിച്ച് സോക്കർ ഫ്രീക്ക്സ്‌ പ്രതിനിധി അബ്ദുൾഫത്താഹ് പിന്താങ്ങിയ പാനലിനെ 13 നിർവാഹകസമിതി അംഗങ്ങൾ, 11 എക്സിക്യൂട്ടിവ് അംഗങ്ങൾ, 57 ഓളം ക്ലബ് പ്രതിനിധികൾ എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുത്തത്. 

സുൽഫി (ചെയർമാൻ, മഹ്ജർ എഫ് സി), മുന്ന (ബ്ലാസ്റ്റേഴ്സ് എഫ് സി), ആസാദ് (വൈ സി സി), ലബീബ് കാഞ്ഞിരാല (ഫ്രൻഡ്‌സ് ജിദ്ദ), റഷീദ് പാണ്ടിക്കാട് (എ സി സി), ഷിഹാബ് പൊറ്റമ്മൽ (ബ്ലു സ്റ്റാർ സീനിയേഴ്സ്), സുബ്ഹാൻ (യൂത്ത് ഇന്ത്യ), കെ പി ഇസ്മായിൽ (യാംബു എഫ് സി), ജാസിം കൊടിയത്തൂർ (ജിദ്ദ എഫ്‌ സി),
‘സിഫ്’  നേതാക്കളായ  യാസർ അറഫാത്ത്, സലാം അമൂദി, സലീം മമ്പാട്, നിസാം പാപ്പറ്റ, ഫത്താഹ്, കുഞ്ഞാലി, ഫിറോസ് ചെറു കോട്, കെ പി മജീദ്, കെ സി ബഷീർ, നാസർ ശാന്തപുരം, സഹീർ പുത്തൻ, അയ്യൂബ് മുസ്ലിയാരകത്ത് എന്നിവർ  സംസാരിച്ചു.

ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ  നന്ദിയും ആശംസിച്ചു.