യുഎഇയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍. മാധ്യമപ്രവര്‍ത്തകന്‍ എം കെ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

രണ്ടു മാസം മുമ്പ് അബുദാബിയില്‍ സന്ദര്‍ശന വിസയിലെത്തിയ ഇദ്ദേഹം അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
journalist

അബുദാബി: യുഎഇയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം കെ അബ്ദുല്‍ റഹ്‌മാന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. 70 വയസ്സായിരുന്നു.

Advertisment

തൃശൂര്‍ ജില്ലയിലെ എറിയാട് സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലം ഗള്‍ഫ് ന്യൂസ് ചീഫ് ഫോട്ടോഗ്രാഫറായിരുന്നു. അബുദാബിയിലെയും ദുബായിലെയും രാജകുടുംബങ്ങളുടെ ഒരു ചിത്രപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം.


രണ്ടു മാസം മുമ്പ് അബുദാബിയില്‍ സന്ദര്‍ശന വിസയിലെത്തിയ ഇദ്ദേഹം അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. 

നാലു പതിറ്റാണ്ടോളം യുഎഇയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തിരുന്നു. ഔദ്യോഗിക ജീവിതത്തിനിടെ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഭാര്യ നസീമ. മക്കള്‍: ഫാസില്‍ അബ്ദുല്‍ റഹ്‌മാന്‍ (ടാക്വ ഗ്രൂപ്പ് സ്ട്രാറ്റജി ആന്‍ഡ് എനര്‍ജി ട്രാന്‍സിഷന്‍ ഡിവിഷന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ), ഫാഇസ (ഖത്തര്‍). 

മരുമക്കള്‍: ഷിഫാന (അബൂദബി), ഷെഹീന്‍ (ഖത്തര്‍). മൃതദേഹം അബൂദബി ബനിയാസ് ഖബറിസ്ഥാനില്‍ സംസ്‌കരിക്കും.

 

Advertisment