New Update
/sathyam/media/media_files/P6K8EYTwopsleRtNnClB.jpg)
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി ന്യൂസനയ്യ പവർ ഹൗസ് യൂണിറ്റ് അംഗം സുജു പയസിന് യാത്രയയപ്പ് നൽകി.
Advertisment
പത്തനംതിട്ട ജില്ലയിൽ ഇലവുംതിട്ട സ്വദേശിയായ സുജു പന്ത്രണ്ട് വർഷമായി റിയാദിലെ സൗദി കാർപ്പെറ്റ് കമ്പനിയിൽ ഇലട്രോണിക്‌സ് ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് സുവി പയസ്സ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ രക്ഷാധികാരി കൺവീനർ ഹുസൈൻ മണക്കാട്, യൂണിറ്റ് ട്രഷറർ മനോജൻ, വൈസ് പ്രസിഡന്റ് നിസാർ, എക്സികുട്ടിവ് അംഗം രാജശേഖരൻ, യൂണിറ്റ് അംഗം ഹനീഫ ഉപ്പള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി ന്യൂസനയ്യ പവർ ഹൗസ് യൂണിറ്റിന്റെ ഉപഹാരം സുജു പയസിനു, യൂണിറ്റ് സെക്രട്ടറി അബ്ബാസ് കൈമാറി.
യൂണിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതവും, യാത്ര പോകുന്ന സുജു പയസ് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us