Advertisment

കേളി വിദ്യാഭ്യാസ പുരസ്കാരം 'പ്രതീക്ഷ' സംസ്ഥാനതല വിതരണോദ്‌ഘാടനം മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു

സംസ്ഥാന വ്യാപകമായി 226 കുട്ടികളും റിയാദിൽ നിന്ന് 14 കുട്ടികളുമടക്കം 240 പേർ പുരസ്കാരത്തിന്‌ അർഹരായി.

New Update
keli Untitledtha

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2023 - 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര (പ്രതീക്ഷ) വിതരണത്തിന്റെ സംസ്ഥാനതല  ഉദ്‌ഘാടനം മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു.    

Advertisment

കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം തരത്തിലും പ്ലസ്ടൂവിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ തുടർ പഠനത്തിന് അർഹത നേടിയവർക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്ന കേളിയുടെ 'പ്രതീക്ഷ' പുരസ്കാരം നൽകുന്നത്.

 

സംസ്ഥാന വ്യാപകമായി 226 കുട്ടികളും റിയാദിൽ നിന്ന് 14 കുട്ടികളുമടക്കം 240 പേർ പുരസ്കാരത്തിന്‌ അർഹരായി. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ ക്യാഷ്‌ അവാർഡുകൾ വി ജോയി എംഎൽഎ വിതരണം ചെയ്തു.  

കേളി രക്ഷധികാരി മുൻ സെക്രട്ടറി കെ ആർ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. സിപിഐഎം പടയണി ബ്രാഞ്ച് സെക്രട്ടറി സതീഷ്‌ കുമാർ, കേളി അംഗമായിരുന്ന അനിൽ കേശവപുരം എന്നിവരും സംസാരിച്ചു.

റിയാദിലെ വിദ്യാലയങ്ങളിൽ നിന്നും വിജയം നേടിയ 14 കുട്ടികൾക്ക് നേരത്തെ റിയാദിൽ പുരസ്കാരം വിതരണം ചെയ്തിരുന്നു.

keliiUntitledtha

കേരളത്തിലെ ഇടുക്കി, കാസർഗോട് ജില്ലയിൽ നിന്നൊഴികെയുള്ള 12 ജില്ലകളിൽ നിന്നായി 223 കുട്ടികളടക്കം, പത്താംതരത്തിൽ നിന്നും വിജയിച്ച 129 കുട്ടികളും പ്ലസ്-ടുവിൽ നിന്നും വിജയിച്ച 111 കുട്ടികളും ഈ വർഷം  പുരസ്‌കാരത്തിന് അർഹരായി.

വയനാട് ജില്ലയിൽ സിപിഐഎം കൽപ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ് ,  പത്തനംതിട്ട  ജില്ലയിൽ സിപിഐഎം അടൂർ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് മനോജ്, ആലപ്പുഴ ജില്ലയിൽ  കായംകുളം എംഎൽഎ അഡ്വക്കേറ്റ് യൂ പ്രതിഭ, പാലക്കാട് ജില്ലയിൽ കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് കെ ശാന്തകുമാരി,   കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, എറണാകുളം ജില്ലയിൽ സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ് , തൃശ്ശൂർ ജില്ലയിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ, കൊല്ലം ജില്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ,  കോട്ടയം ജില്ലയിൽ സഹകരണ - തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

മലപ്പുറം, കണ്ണൂർ ജില്ലകളിലെ പുരസ്കാരവിതരണം വരും ദിവസങ്ങളിൽ  നടക്കും.

Advertisment