കേരള ഗാലക്സി ബഹ്‌റൈൻ പാവപ്പെട്ട തൊഴിലാളികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു

New Update
H

മനാമ: ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികൾക്ക് കൈത്താങ്ങുമായി 'കേരള ഗാലക്സി ബഹ്‌റൈൻ' പുതപ്പ് വിതരണം നടത്തി. തണുപ്പുകാലം കഠിനമായ സാഹചര്യത്തിൽ ലേബർ ക്യാമ്പുകളിലെ പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്.

Advertisment

ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മുഖ്യതിഥിയായിരുന്നു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസലോകത്ത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല ചടങ്ങിന് നേതൃത്വം നൽകി.

സംഘടനയുടെ ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത്ത്, കുമാർ ഉമ്മുൽ ഹസ്സം, ബിജുലാൽ ബാലുശ്ശേരി, ബിജുബാൽ എന്നിവർ വിതരണത്തിന് നേരിട്ട് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment