Advertisment

"കേരള സർക്കാർ മലപ്പുറത്തുള്ളവരുടെ വിദ്യഭ്യാസം താറുമാറാക്കുന്ന സാഹചര്യത്തിൽ കെ എം സി സി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണം": പ്രൊഫ. കെ എ നാസർ

മണ്ഡലം വൈസ് പ്രസിഡന്റ് അലി പത്താനപ്പുരം പഞ്ചയാത്തിന് വേണ്ടി ഷാൾ അണിയിച്ചു. സുൽഫീക്കർ ഒതായി മൊമെന്റോ നൽകി ആദരിച്ചു. ഉമർ ഫാറൂഖ്, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. 

New Update
kmcc Untitledho

ജിദ്ദ:  ഏറനാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്ഉം അൻവാർ ഇസ്ലാം അറബി കോളേജ് മുൻ പ്രിൻസിപ്പാളുമായ പ്രൊഫ്. കെ എ  നാസറിന് ഏറനാട് മണ്ഡലം കെ എം സി സി ജിദ്ദ കമ്മറ്റിയും കിഴുപറമ്പ് പഞ്ചായാത്ത് കെ എം സി .സി യും സംയുക്തമായി സ്വീകരണം നൽകി.   കെ എം സി സി ഹജ്ജ് സമയത്ത് ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തത് ആണ് എന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

കേരള ഗവണ്മെന്റ്  മലപ്പുറത്തെ  കുട്ടികളുടെ വിദ്യഭ്യാസ പൂരോഗതിക്ക് ഒന്നും ചെയ്യാതെ, പ്ലസ് ടൂവിന് വേണ്ടത്ര സീറ്റുകൾ അനുവദിക്കാതെ, ഉള്ള ക്ലാസ്സുകളിൽ കുട്ടികളെ കുത്തി നിറച്ച് മലപ്പുറത്തെ കുട്ടികളുടെ വിദ്യഭ്യാസത്തെ താറുമാറാക്കുന്ന സാഹചര്യങ്ങളിൽ  കെ എം സി സി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിക്കണമെന്ന്  കെ എ  നാസർ വ്യക്തമാക്കി.

വിദ്യഭ്യാസ മേഖലയിൽ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം രേഖകൾ ഉദ്ധരിച്ചാണ് സംസാരിച്ചത്. 

ജിദ്ദയിൽ നൽകിയ സ്വീകരണ പരിപാടി  മലപ്പുറം ജില്ലാ കെ എം സി വൈസ് പ്രസിഡന്റ്  സൈതലവി പുളിയക്കോട് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി  അധ്യക്ഷത വഹിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് അലി പത്താനപ്പുരം പഞ്ചയാത്തിന് വേണ്ടി ഷാൾ അണിയിച്ചു. സുൽഫീക്കർ ഒതായി മൊമെന്റോ നൽകി ആദരിച്ചു. ഉമർ ഫാറൂഖ്, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. 

കെ എം സി സി കിഴുപറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫസൽ റഹ്‌മാൻ കുനിയിൽ നന്ദി പറഞ്ഞു, സഹീർ കുനിയിൽ, അനസ് മുബാറക്ക് ഫൗമി ഉദവി എന്നിവർ നേത്രത്വം നൽകി

Advertisment