New Update
/sathyam/media/media_files/2024/12/12/1eCMLtTBL5SWxgt41xaO.jpg)
ബഹ്റൈന്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അനുഭാവി സംഘടന കെഎംസിസി യുടെ ബഹ്റൈന്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ സന്ദീപ് വാര്യര്‍ ബഹ്റൈനില്‍ എത്തി.
Advertisment
ബിജെപി സംസ്ഥാന സമിതി അംഗം ആയിരുന്ന സന്ദീപ് വാര്യര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ നിന്നും രാജിവെച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു
/sathyam/media/media_files/2024/12/12/4UZLroZHUsOzZEAZ1JFx.jpg)
ബഹ്റൈനില്‍ എത്തിയ സന്ദീപ് വാര്യരെ കെഎംസിസി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കെഎംസിസി സംസ്ഥാന ഭാരവാഹികള്‍, ഒഐസിസി ഭാരവാഹികള്‍, കെഎംസിസി സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മിറ്റി ഭാരവാഹികള്‍, മറ്റു ജില്ലാ ഏരിയ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു
നാളെ വൈകീട്ട് 5:30 ന് കെഎംസിസി ഹാളില്‍ ആണ് ഉത്ഘാടന ചടങ്ങ്. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us