Advertisment

കോയ ഹാജി ആത്രപ്പിലിന് ഖുലൈസ് കെ എം സി സി സ്വീകരണം നല്‍കി

ജിദ്ദയിൽ നിന്ന് പരിസര  പ്രദേശമായ ഖുലൈസിൽ  എത്തിയ  കോയ ഹാജിയ്ക്ക് ഖുലൈസ്  കെ എം സി സി ഓഫീസിൽ വെച്ചായിരുന്നു  സ്വീകരണം.

New Update
kmcc Untitled.09.jpg

ഖുലൈസ് (സൗദി അറേബ്യ):   സൗദി സന്ദർശനത്തിനെത്തിയ  മുസ്ലിം ലീഗ് - കെ എം സി സി നേതാവ് കോയ ഹാജി ആത്രപ്പിലിന്  ഖുലൈസ് കെ എം സി സി സ്വീകരണം നൽകി.  ജിദ്ദയിൽ നിന്ന് പരിസര  പ്രദേശമായ ഖുലൈസിൽ  എത്തിയ  കോയ ഹാജിയ്ക്ക് ഖുലൈസ്  കെ എം സി സി ഓഫീസിൽ വെച്ചായിരുന്നു  സ്വീകരണം.

Advertisment

കെ എം സി സി സ്ഥാപക നേതാക്കളില്‍ ഒരാളും നിലവില്‍ പെരുവള്ളൂര് മുസ്ലീം ലീഗ് കാരണവരുമാണ്  എ എ കോയ ഹാജി കൊല്ലംചിന.   

സ്വീകരണ ചടങ്ങില്‍ കോയ ഹാജിയെ നാസര്‍ ഓജര്‍ പച്ച ഷാള്‍ അണിയിച്ചു,  റഷീദ് എറണാങ്കുളം മൊമെന്‍റോ കൈമാറുകയും  ചെയ്തു.    

കെ എം സി സിയുടെ  പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് എവിടെയും കാണാമെന്നും അഭിമാനകരമാണ് അതിന്റെ വളർച്ചയെന്നും കോയ ഹാജി  മറുപടി പ്രസംഗത്തിൽ  പറഞ്ഞു.

ആരിഫ് പഴയകത്ത്, ഹംസ അന്‍വരി, ഷാഫി മലപ്പുറം, ഉബൈദ് തെന്നല, അസ്ക്കര്‍ കാടപടി, സലീന ഇബ്രാഹീം, ഷാബിന റഷീദ്, റഫീഖ് പട്ടാമ്പി, ജാബിര്‍ ചേലാമ്പ്ര എന്നിവര്‍ സംസാരിച്ചു.

Advertisment