Advertisment

കെഎസ് സിഎയുടെ ആദ്യ കാല പ്രസിഡന്റും, സ്ഥാപക അംഗങ്ങളിൽ ഒരാളുമായ കവിയൂർ വിജയന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

New Update
kscaUntitled

മനാമ: കെഎസ് സിഎയുടെ ആദ്യ കാല പ്രസിഡന്റും, സ്ഥാപക അംഗങ്ങളിൽ ഒരാളുമായ കവിയൂർ വിജയന്റെ  നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കെഎസ് സിഎ ആസ്ഥാനത്ത്  വെച്ച് നടന്ന യോഗത്തിൽ കെഎസ് സിഎ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവകുമാർ  സന്തോഷ് നാരായണൻ , രെഞ്ചു രാജേന്ദ്രൻ നായർ എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.

കൂടാതെ കെഎസ് സിഎയുടെ മുതിർന്ന അംഗങ്ങളായ ദേവദാസ് നമ്പ്യാർ , ജനാർദനൻ നമ്പ്യാർ ,മുൻ പ്രസിഡന്റ് സുനിൽ എസ് പിള്ള ,മുൻ വൈസ് പ്രസിഡന്റ് ഗോപകുമാർ ,മുൻ സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് കുമാർ ,കെഎസ് സിഎ അംഗങ്ങളായ സാബു പാറക്കൽ, സുനിൽ മേനോൻ , സുജിത് കുമാർ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.

Advertisment