മസ്കത്ത്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കുവൈത്തിനെതിരെ ഒമാന്‍ തകര്‍പ്പന്‍ ജയം. സുല്‍ത്താന്‍ കാബൂസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ആതിഥേയര്‍ തോല്പിച്ചത്.
17-ാം മിനിറ്റില്‍ അബ്ദുല്‍ റഹ്മാന് മുഷൈഫ്രി ഒമാനിന് വേണ്ടി ആദ്യം വല ചലിപ്പിച്ചു. 30-ാം മിനിറ്റില്‍ മുഹ്സെന്‍ അല്‍ ഗസാനി രണ്ടാം ഗോള്‍ നേടി. 58-ാം മിനിറ്റില്‍ അബ്ദുല്‍ റഹ്മാന് മുഷൈഫ്രി വീണ്ടും ഗോള്‍ നേടി. 79-ാം മിനിറ്റില്‍ അബ്ദുല്ല ഫവാസ് ഒമാന്റെ നാലാമത്തെ ഗോള്‍ നേടി.