New Update
/sathyam/media/media_files/2026/02/17/v-2026-02-17-06-14-55.jpg)
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ വരവിനോടനുബന്ധിച്ച് കുവൈറ്റ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് സ്വദേശികൾക്കും രാജ്യത്തെ താമസക്കാർക്കും ആശംസകൾ നേർന്നു. അമീരി ദീവാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.
Advertisment
റമദാൻ മാസത്തോടനുബന്ധിച്ചുള്ള ആശംസകൾ സ്വീകരിക്കുന്നതിനായി അമീറും കുടുംബവും പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്.
കുവൈറ്റ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, അസ്സബാഹ് കുടുംബാംഗങ്ങൾ.
ബയാൻ കൊട്ടാരത്തിലെ (ഭയൻ പാലസ് ) അസ്സബാഹ് ഫാമിലി ദിവാനിയിൽ വെച്ച്. റമദാൻ ആദ്യത്തെയും രണ്ടാമത്തെയും ദിവസങ്ങളിൽ രാത്രി 7:30 മുതൽ 9:00 വരെ സന്ദർശകരെ സ്വീകരിക്കും. ഏവർക്കും അനുഗൃഹീതമായ ഒരു റമദാൻ കാലം അമീരി ദീവാൻ ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us