Advertisment

ഒന്നാം സമ്മാനം 230 കോടി രൂപ! ആദ്യമായി അംഗീകൃത ലോട്ടറി നറുക്കെടുപ്പ് ആരംഭിച്ച് യുഎഇ

2024 ഡിസംബര്‍ 14-നാണ് ആദ് നറുക്കെടുപ്പ്. യുഎഇ ലോട്ടറിയുടെ വെബ്സൈറ്റായ theuaelottery.ae-ല്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ലഭ്യമാണ്. 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
lottery draw

അബുദാബി: 230 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ആദ്യത്തേ അംഗീകൃത ലോട്ടറി നറുക്കെടുപ്പുമായി യുഎഇ. ഗെയിം എല്‍എല്‍സി ആണ് ഔദ്യോഗിക ലോട്ടറി പ്രഖ്യാപിച്ചത്.

Advertisment

ഗെയിം എല്‍എല്‍സിക്ക് ഈ വര്‍ഷം ജൂലൈയിലാണ് ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ) ലൈസന്‍സ് നല്‍കിയത്. 18 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം.

2024 ഡിസംബര്‍ 14-നാണ് ആദ് നറുക്കെടുപ്പ്. യുഎഇ ലോട്ടറിയുടെ വെബ്സൈറ്റായ theuaelottery.ae-ല്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ലഭ്യമാണ്. 

230 കോടി രൂപ ഒന്നാം സമ്മാനം കൂടാതെ ഏഴ് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ഒരു മില്ല്യണ്‍ ദിര്‍ഹം സമ്മാനം ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡുകളും വാങ്ങാം.

 

Advertisment