അബുദാബി: സൈക്കിള്‍ ചവുട്ടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി അബുദാബിയില്‍ മരിച്ചു. കാസര്‍കോട് വിദ്യാനഗര്‍ പന്നിപ്പാറ അബൂബക്കര്‍-നബീസ ദമ്പതികളുടെ മകന്‍ സയ്യിദ് ആസിഫ് അബൂബക്കര്‍ (51) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. എമിറേറ്റ്സ് സെന്റര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തിലാണ് ആസിഫ് ജോലി ചെയ്യുന്നത്.
കുടുംബസമേതം വര്‍ഷങ്ങളായി അബൂദാബിയിലാണ് താമസം. ഭാര്യ: ഹൈറുന്നിസ. മക്കള്‍: ശാമില്‍, ഷംല, ഷാസില.