New Update
/sathyam/media/media_files/qpKTZuiDTZ4Dp35eKrZR.jpg)
ദുബായ്: ദുബായില്‍ മലയാളി യുവാവ് നിര്യാതനായി. കോഴിക്കോട് വടകര തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. നൈഫ് ഭാഗത്ത് വെച്ച് റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Advertisment
ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. വിമുക്തസൈനികനായ രതീഷ് ദുബായില്‍ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി അടുത്തിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: വിജില. മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ.