/sathyam/media/media_files/THdxtVv74NFJYq2s29dG.jpg)
ദുബായ്: ദുബായില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ ഹാബേൽ അനിൽ ദേശായ്​ (30) ആണ്​ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
ദുബായ് മംസാർ ബീച്ചിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. അവധി ദിനമായതിനാൽ ഞായറാഴ്ച രണ്ട്​ കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ്​ ബീച്ചിലേക്ക്​ പോയത്.
കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഹാബേലിന് നീന്തലറിയില്ലായിരുന്നുവെന്നാണ് വിവരം.
സിവിൽ ഡിഫൻസ്​ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ്​ ഹാബേലിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us