അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ ചക്കാമഠത്തില്‍ ഷൈജുവിന്റെയും മേനോത്ത് പറമ്പില്‍ വത്സലയുടെയും മകനായ പ്രണവ് (24) ആണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ അബുദാബി ബനിയാസ് പാലത്തിന് സമീപം പ്രണവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. സഹോദരി: ശീതള്‍. സംസ്‌കാരം നാട്ടില്‍.