ദുബായ്: അബുദാബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശി അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. പാലത്തില്‍ നിന്നു ചാടി മരിച്ചതാണെന്നാണ് വിവരം.
ദിവസങ്ങള്‍ക്കുമുമ്പാണ് ഡിക്‌സണെ കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം നടത്തിവരികയുമായിരുന്നു. അബുദാബിയിൽ ഷാബിയ 9 മേഖലയിലെ സൂം ടെലികോം ട്രേഡിങ്ങ് ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് റിപ്പയറിങ്ങ് ജോലി ചെയ്തുവരികയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)