New Update
/sathyam/media/media_files/KlxM489eEjBSFjw76a9y.jpg)
ദുബായ്: തിരുവനന്തപുരം സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. വക്കം തൊടിയിൽ വീട്ടിൽ സ്വദേശി ദിനേശനാണ് (53) മരിച്ചത്. ബർദുബായിൽ ഫാഷൻ മൊബൈൽ കട നടത്തിവരികയായിരുന്നു.
Advertisment
കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന്‍ ഏതാനും ദിവസം മുമ്പ് നാട്ടില്‍ മരണപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ദിനേശ് കടുത്ത വിഷമത്തിലായിരുന്നു. പിതാവ്: ജനാർദനൻ. മാതാവ്: സരോജിനി. ഭാര്യ: വിജയ.