ദുബായ്: മലപ്പുറം സ്വദേശി ദുബായില്‍ നിര്യാതനായി. എടരിക്കോട് സ്വദേശിയായ ഷഫഖത്തുല്ല (42) ആണ് മരിച്ചത്. ദുബായ് പാലസില്‍ ജോലി ചെയ്തു വരികയായിരുന്നു.
എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: മുഹമ്മദ് ഷാഹിന്‍, ഷഫിന്‍ മുഹമ്മദ്, ആയിശ ഷദ. മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ സംസ്കരിച്ചു.