/sathyam/media/media_files/2024/11/12/92c7HjepCa80Bkvg2bOZ.jpg)
ദുബായ്: കോഴിക്കോട് സ്വദേശിയായ മലയാളി വ്യവസായി ദുബായില്‍ നിര്യാതനായി. കോഴിക്കോട് നടുവണ്ണൂർ കിഴക്കോട്ട്കടവ് സികെ കോട്ടേജിൽ സി.കെ.മുഹമ്മദ് (53) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
നടുവണ്ണൂർ നാഷനൽ ബിൽഡേഴ്സ് സ്ഥാപകനും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്.
പി​താ​വ്​: പ​രേ​ത​നാ​യ ചെ​ല്ല​ട്ടാ​ൻ ക​ണ്ടി അ​ബ്ദു​ല്ല. മാ​താ​വ്​: മ​റി​യം. റസീനയാണ് ഭാര്യ. മക്കൾ: അഖിത ജുസൈറ, ഡോ.റിസ്‌വാന, മുഹ്സിന (എംബിബിഎസ് വിദ്യാർഥിനി ജോർജിയ), അർഫിൻ മുഹമ്മദ് (വിദ്യാർഥി, സെന്റ് മീരാസ് സ്കൂൾ പേരാമ്പ്ര). മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഫി (കു​റ്റ്യാ​ടി), ഡോ. ​അ​ജ്മ​ൽ (കാളികാവ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us