കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

തുമാമ അല്‍ ഫുര്‍സാന്‍ വെച്ചാണ് നൂറാനാ മെഡിക്കല്‍ സെന്ററും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും സംയുക്തമായി ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 

New Update
logoUntitleddjc

റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ലോഗോ പ്രകാശനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

Advertisment

റിയാദിലെ തുമാമ അല്‍ ഫുര്‍സാന്‍ വെച്ചാണ് നൂറാനാ മെഡിക്കല്‍ സെന്ററും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും സംയുക്തമായി ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 

നൂറുല്‍പരം തൊഴിലാളികള്‍ക്ക് മൊഡിക്കല്‍ പരിശോധനയും സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. സംഘടനയുടെ ലോഗോ പ്രകാശനം ഡോക്ടര്‍ സഫീര്‍ നിര്‍വ്വഹിച്ചു.

Untitleddjcmedic

സംഘടനാ പ്രവര്‍ത്തകരായ അസ്ലം പാലത്ത് ഷെറീക് തൈക്കണ്ടി, ഫൈസല്‍ ടി സി, ഗഫൂര്‍ കൊയിലാണ്ടി, അര്‍ഷാദ്, മനാഫ്, നസീര്‍ തൈക്കണ്ടി, ഫഹിം അസ്ലം, റാജു, ഷെരീഫ്, റെഫീക്, നദീം അസ്ലം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

നൂറാനാ മെഡിക്കല്‍ സെന്റെര്‍ സുപ്പര്‍വൈസര്‍ ഫൈസല്‍,ഡോ. സഫീര്‍ ജിഷാ തോമസ്,കിരണ്‍ (സിസ്റ്റര്‍മ്മാര്‍) എന്നിവരുടെ സാനിധ്യത്തില്‍ ക്യാമ്പ് വമ്പിച്ച വിജയമാക്കാന്‍ സാധിച്ചു.

ആഴ്ചയില്‍ ഒരുദിവസം രോഗികളായ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സെന്ററില്‍ വന്ന് പരിശോധനകള്‍ നടത്തി തിരിച്ച് പോവാനും സൗജന്യമായി വാഹന സൗകര്യം ഒരുക്കുമെന്നും ക്യാമ്പില്‍ വെച്ച് നൂറാനാ മെഡിക്കല്‍ സെന്റര്‍ സൂപ്പര്‍വൈസര്‍ ഫൈസല്‍ പ്രഖ്യാപിച്ചു.

Advertisment