/sathyam/media/media_files/2026/03/03/v-2026-03-03-06-26-34.jpg)
കുവൈറ്റ് സിറ്റി: കുവൈത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈത്ത് സായുധ സേന. ചൊവ്വാഴ്ച പുലർച്ചെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് കുവൈത്ത് ആകാശത്ത് കണ്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും തടഞ്ഞതായി സൈന്യം അറിയിച്ചത്.
രാജ്യത്തിന് നേരെയുണ്ടായ ഭീഷണികളെ തകർക്കുന്നതിനും നിർവീര്യമാക്കുന്നതിനുമുള്ള തങ്ങളുടെ കടമ സൈന്യം കൃത്യമായി നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഏതൊരു ഭീഷണിയെയും നേരിടാൻ സേന പൂർണ്ണ സജ്ജമാണ്.
ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതീവ ജാഗ്രതയോടെയാണ് സൈന്യം നിലവിൽ പ്രവർത്തിക്കുന്നത്.
പൊതുജന ശ്രദ്ധയ്ക്ക്:
രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കണമെന്നും സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us