Advertisment

ഐ വൈ സി സി ബഹ്‌റൈൻ ട്യൂബ്ലി സൽമാബാദ് ഏരിയ കമ്മറ്റി "മിഷൻ ഇന്ത്യ 2024" സംഘടിപ്പിക്കുന്നു

New Update
miUntitled

മനാമ : ജനാതിപത്യ രാജ്യമായ ഇന്ത്യ 2024 വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാരുടെ അഭിപ്രായങ്ങളും, ആശയങ്ങളും പങ്കുവെക്കുക.

Advertisment

രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചക്ക് പ്രവാസി സമൂഹത്തിന് എന്ത് പങ്ക് വഹിക്കുവാൻ കഴിയും. ഈ വിഷയങ്ങളൊക്കെ ചർച്ച ചെയ്യുവാനുള്ള ഒരു വേദി ഒരുക്കുകയാണ് മിഷൻ ഇന്ത്യ 2024 ലൂടെ ലക്ഷ്യം വെക്കുന്നത്.

ട്യൂബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16 ( വെള്ളിയാഴ്ച )5.30 ന് ലാൽസൺ നഗറിൽ ( അൽഹിലാൽ ഹോസ്പിറ്റൽ ഓഡിട്ടോറിയം) വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും

Advertisment