New Update
/sathyam/media/media_files/2024/10/20/p1rqGgTSZzfwNRZoJ9sd.jpg)
റിയാദ്: മദീനയില്‍ സിയാറത്തിനു വന്ന് കാണാതായ നലപ്പുറം എരുമംഗലം സ്വദേശി നഫിസായെ കണ്ടെത്തി. കാണാനില്ല എന്ന വാര്‍ത്ത സത്യം ഓണ്‍ലൈന്‍ നല്‍കിയിരുന്നു.
Advertisment
സത്യം ഓണ്‍ലൈന്‍ വാര്‍ത്ത മദീന മേഖലയിലുള്ള മലയാളി സംഘടന പ്രവര്‍ത്തകരുടെ ഇടയിലും സോഷ്യല്‍ മീഡിയയിലും വളരെയധികം പ്രചരിച്ചിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകര്‍ റാഫി പാങ്ങോട്, മുസ്തഫ നെസ്റ്റോ തുടങ്ങിയവരാണ് നഫീസയെ കണ്ടെത്തുന്നതിന് വേണ്ടി വാര്‍ത്ത അനേകം ഗ്രൂപ്പുകളില്‍ എത്തിച്ചത്.
മദീന കെഎംസിസി പ്രവര്‍ത്തകരും ഇവരെ കണ്ടെത്തുന്നതിന് വേണ്ടി സത്യം ഓണ്‍ലൈന്‍ വാര്‍ത്തക്കനുസരിച്ച് ശ്രമം നടത്തിയിരുന്നു. ഹറം പരിസരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.