അന്നം തരുന്ന രാജ്യത്തിന്റെ ദേശീയ ദിനം വിദേശികളും ആഘോഷമാക്കി

യുഎഇയുടെ സൈനിക ബേസില്‍ യുഎഇ, സൈന്യത്തിന്റെ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്, കിരീടവകാശി ഷെയ്ഖ് ഹംദാന്‍ എന്നിവര്‍ സൈനികര്‍ക്ക് വിവിധ മേമന്റോകളും ആദരവും നല്‍കി. യുഎഇ  യുടെ ആദ്യ ബഹിരാകാശ യാത്രികനെയും ആദരിച്ചു. 

author-image
റാഫി പാങ്ങോട്
Updated On
New Update
123 123

റിയാദ്; 180  രാജ്യങ്ങളിലെ വിദേശികള്‍ തൊഴില്‍ ചെയ്യുന്ന ജീവിക്കുന്ന രാജ്യത്ത് സ്വദേശികള്‍ക്കൊപ്പം വിദേശ ജനങ്ങളും ദേശീയ ദിനത്തില്‍ പങ്കു കൊണ്ട്, തങ്ങള്‍ക്ക് അന്നം തരുന്ന രാജ്യത്തിന്റെ  അഖണ്ഠത, ഐക്യം, മുറുകെ പിടിച്ചു കൊണ്ട് രാഷ്ട്രത്തിന്റെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്കാവുന്ന സേവനങ്ങളില്‍  മുഴുകിക്കൊണ്ട് ദേശീയ ദിന ചടങ്ങുകളുടെ ഭാഗമായി മാറി. 7 എമിരേറ്റ്‌സിലും വൈവിധ്യങ്ങളാര്‍ന്ന പരിപാടികള്‍ നടന്നു. സ്വദേശികളും വിദേശികളും അവരുടെ കുടുംബങ്ങളും മിക്ക പ്രോഗ്രാമുകളിലും ഭാഗമായി. 

Advertisment

യുഎഇയുടെ സൈനിക ബേസില്‍ യുഎഇ, സൈന്യത്തിന്റെ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്, കിരീടവകാശി ഷെയ്ഖ് ഹംദാന്‍ എന്നിവര്‍ സൈനികര്‍ക്ക് വിവിധ മേമന്റോകളും ആദരവും നല്‍കി. യുഎഇ  യുടെ ആദ്യ ബഹിരാകാശ യാത്രികനെയും ആദരിച്ചു. 

456 456 ചുരുങ്ങിയ കാലം കൊണ്ട് അത്ഭുത പൂര്‍വമായ വികസനം കൊണ്ട് ആ എന്ന രാജ്യം കെട്ടിപ്പടുക്കപ്പെട്ടത് സ്വദേശികളുടെയും വിദേശികളുടെയും കഠിനാധ്വാനം, നിശ്ചയ ദാര്‍ഢ്യം, ഐക്യം, പുരോഗതി പ്രാപ്തിക്ക് വേണ്ടിയുള്ള മനസ്സ് എല്ലാം ഒത്തൊരുമിച്ചു കൊണ്ടുള്ളതാണ്, എന്നും രാഷ്ട്ര പുരോഗതിക്ക് ഏവരും നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും എന്നും അതോടൊപ്പം മണ്‍ മറഞ്ഞു പോയ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ്, ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ്, ഷെയ്ഖ് മക്തും, മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ, ഇവരുടെ സേവനങ്ങള്‍ രാജ്യം എന്നും ഓര്‍മ്മിക്കും എന്നും ഭരണാധികാരികള്‍  തങ്ങളുടെ വാക്കുകളില്‍ ഓര്‍മ്മിച്ചു.


678യുഎഇ യുടെ 7 എമിറേറ്റ്‌സി ലും ഗംഭീര വെടിക്കെട്ടുകള്‍, കാര്‍ ഷോ, അലങ്കരിച്ച വാഹന പരേഡ്, ലേസര്‍ ഷോ, യുഎഇ അറബ് സാംസ്‌കാരിക പരിപാടികള്‍, വിവിധ രാജ്യക്കാരുടെ വൈവിദ്ധ്യങ്ങളായ സംഗീത പരിപാടികള്‍, ഇവയൊക്കെ നടന്നു.  

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ കഴിഞ്ഞ 3 ദിവസത്തില്‍ റിക്കാര്‍ഡ് ജനം ഒഴുകിയെത്തി. ഡിഎസ്എഫ്ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂടി ആരംഭിക്കുന്ന മുറക്ക് ലോക സഞ്ചാരി പ്രവാഹം തുടങ്ങാനിരിക്കുന്നതേയുള്ളു. ഇനിയുള്ള 3 മാസം ദുബായ്ക്ക് ഉറങ്ങാത്ത രാവുകള്‍, ആഘോഷ ദിനങ്ങളുമാണ്.

ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊണ്ട് ഓരോ രാജ്യങ്ങളിലെയും പ്രവാസി സംഘടനകളുടെയും. മീഡിയ ഗ്രൂപ്പുകളും വിവിധ സംഗീത പരിപാടികളും ആയിരങ്ങളെ ആകര്‍ഷിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ മധുര വിതരണവും നടത്തി. എല്ലാ പ്രവാസികള്‍ക്കും സത്യം ഓണ്‍ലൈന്‍ ഒരായിരം ആശംസകള്‍ അറിയിച്ചു.

Advertisment