ദോഹ: മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. കെ.കെ. നിസാര്‍ പള്ളിയത്ത് ചേരാപുരം ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഹമദ് ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലായിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.