ഖത്തറിൽ മരണപ്പെട്ട വെഞ്ഞാറമൂട് സ്വദേശി ഉമേഷിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ യൂണിറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
obitUntitledhun

ദോഹ: ഖത്തറിൽ വെച്ച് മരണമടഞ്ഞ വെഞ്ഞാറമൂട് പുല്ലമ്പാറ ചലിപ്പാംകോണം സി ആർ ഭവനിൽ ഉമേഷിന്റെ ( 39) ൻ്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.

Advertisment

പുല്ലമ്പാറ മുൻ ഗ്രാമപഞ്ചായത്ത് അംഗവും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന രാധാ വിജയന്റെയും ടി സി വിജയന്റെയും മകനായ ഉമേഷ് നാലുദിവസം മുമ്പാണ് വിദേശത്തുവച്ച് മരണപ്പെട്ടത്

അവിടെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്. ന്യുമോണിയയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു

ചൊവ്വാഴ്ച പുലർച്ചെ ഖത്തർ എയർവേയ്സിൻ്റെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കുന്ന മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ചശേഷം രാവിലെ 9 മണിയോടെ സംസ്കരിക്കും.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ നന്ദിനി ആണ് ഭാര്യ. ഭാവയാമി, ഭവന്യ എന്നിവർ മക്കളാണ്

സുധീഷ്, ഗിരി ഷ് എന്നിവർ സഹോദരങ്ങളാണ് .

ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ യൂണിറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു