Advertisment

മലപ്പുറം ജില്ലയെ കുറിച്ച് ബിജെപിക്കും, മുഖ്യമന്ത്രിക്കും ഒരേ സ്വരം: ഓഐസിസി മലപ്പുറം

കരിപ്പൂർ എയർപോർട്ട് വഴി മലപ്പുറം ജില്ലക്കാർ മാത്രമല്ല യാത്ര ചെയ്യുന്നത്. മറ്റു ജില്ലകളിലുള്ളവരും മറ്റു സംസ്ഥാനങ്ങളിലുള്ളവരും കരിപ്പൂർ വഴി യാത്ര ചെയ്യുന്നുണ്ട്.

New Update
oicc Untitledleb

മനാമ: മലപ്പുറം ജില്ലയെ കുറിച്ച് ബിജെപിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരമാണെന്ന് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു.

Advertisment

സംഘ പരിവാർ ശക്തികൾ മലപ്പുറം ജില്ലയെ കുറിച്ച് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന അതേ കാര്യങ്ങളാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

ഇതോട് കൂടി മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാര ഒരിക്കൽകൂടി പുറത്ത് വന്നിരിക്കുകയാണ്.

കരിപ്പൂർ എയർപോർട്ട് വഴി മലപ്പുറം ജില്ലക്കാർ മാത്രമല്ല യാത്ര ചെയ്യുന്നത്.മറ്റു ജില്ലകളിലുള്ളവരും മറ്റു സംസ്ഥാനങ്ങളിലുള്ളവരും കരിപ്പൂർ വഴി യാത്ര ചെയ്യുന്നുണ്ട്.

ഈ യാത്ഥാർത്യം അറിഞ്ഞ് കൊണ്ട് തന്നെ മുഖ്യമന്ത്രി നടുത്തുന്ന ഇത്തരം പ്രസ്താവനകൾ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ളതാണെന്ന് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് റംഷാദ് അയിലക്കാട്, ജന സെക്രട്ടറി രഞ്ജിത് പടിക്കൽ എന്നിവർ പ്രസ്താവനയിലൂടെ അഭിപ്രായപെട്ടു.

Advertisment