New Update
/sathyam/media/media_files/nfAzxC29NXU3M1WIo90j.jpg)
മസ്‌ക്കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചേര്‍ത്തല അരൂക്കുറ്റി നദുവത്ത് നഗര്‍ തറാത്തോട്ടത്ത് വലിയവീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ അബ്ദുല്ല വാഹിദ് (28) ആണ് മരിച്ചത്.
Advertisment
ഇദ്ദേഹത്തിന്റെ വിവാഹനിശ്ചയം 16ന് നടത്താന്‍ തീരുമാനിച്ചതാണ്. ഇതിനായി നാട്ടില്‍ വരാനിരിക്കെയാണ് അപകടം.
ജോലി സംബന്ധമായ ആവശ്യത്തിനായി വാഹനവുമായി സൂറില്‍ പോയി തിരിച്ചു വരുന്ന വഴി ഇബ്രക്കടുത്തുവെച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മാതാവ്: ബല്‍കീസ്, സഹോദരി: വാഹിദ.