''ഓണ സംഗമം 2024'' ഇന്ത്യന്‍ ദര്‍ബാര്‍ റെസ്റ്റോറന്റ് ഹാളില്‍ നടന്നു

ട്ടഗ്ഗ് ഓഫ് വാര്‍ അസോസിയേഷന്‍ അംഗങ്ങളും പരിപാടിയുടെ ഭാഗമായി. 

New Update
wmfUntitledfbi

മനാമ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബഹ്റൈന്‍ നാഷണല്‍ കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടി ''ഓണ സംഗമം 2024'' ഭാഗമായി ഇന്ത്യന്‍ ദര്‍ബാര്‍ റെസ്റ്റോറന്റ് ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ ഹസ്സന്‍ ഈദ് ബൊക്കമാസ് ഇന്ത്യന്‍ എംബസിയുടെ സെക്കന്റ് സെക്രട്ടറി രവി സിങ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കോശി സാമുവല്‍, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് വര്‍ഗീസ് പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. 

Advertisment

ഏകദേശം  മുന്നൂറിലധികം പേര്‍ സദ്യയില്‍ പങ്കെടുത്തു

ഡബ്ലുഎംഎഫ് ഓണം പരിപാടി മനോഹരമായി നടത്തുവാന്‍ പ്രസിഡന്റ് മിനി മാത്യു, ജനറല്‍ സെക്രട്ടറി ആലിന്‍ ജോഷി, കോഓര്‍ഡിനേറ്റര്‍  ശ്രീജിത് ഫെറോക്ക്, കണ്‍വീനര്‍മാരായ നെല്‍സണ്‍ വര്‍ഗീസ്, ഋതിന്‍ തിലക് എന്നിവര്‍ നേതൃത്വം നല്‍കി. 

സുമേഷ്, മുഹമ്മദ് സാലി, ബാബ, ഷേര്‍ളി മാത്യു എന്നിവര്‍ ചേര്‍ന്നു ജ്വാല ബഹ്റൈന്‍ ടീമിന്റെ നേതൃത്വത്തില്‍ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ചു. സാരംഗിയും സംഘവും തിരുവാതിര അവതരിപ്പിച്ചു.

ട്ടഗ്ഗ് ഓഫ് വാര്‍ അസോസിയേഷന്‍ അംഗങ്ങളും പരിപാടിയുടെ ഭാഗമായി. 

Advertisment