/sathyam/media/media_files/2024/12/10/3tegQgTahTryO451nuIv.jpeg)
റിയാദ്: പാലാ എക്‌സ്പാട്രിയേറ്റ് ഗ്രൂപ്പിന്റെ സജീവ അംഗവും ഭാരവാഹിയുമായ ബാബു നായര്‍ക്കു യാത്രയയപ്പു നല്‍കി. റിയാദ് കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി റിയാദിലെ അല്‍ ബാബ്‌റ്റൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്ന ബാബു നായര്‍ പാലാ മുത്തോലി സ്വദേശി ആണ്.
പെഗ് സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തില്‍ ചെയര്‍മാന്‍ ഡേവിഡ് ലുക്ക് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡെന്നി കൈപ്പനാനി ആശംസകള്‍ നേര്‍ന്നു.
പെഗ് പ്രസിഡന്റ് ജെറി ജോസഫ്, സെക്രട്ടറി രാജേന്ദ്രന്‍ പാലാ, ട്രഷറര്‍ ജോസ് അന്ത്യാളം, ജോയിന്റ് സെക്രട്ടറിമാരായ സാബു, ബോണി ജോയ്, കുര്യാച്ചന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.
പെഗിന്റെ മൊമെന്റോ ഫലകവും, ഉപഹാരങ്ങളും ചെയര്‍മാന്‍ ഡേവിഡ് ലുക്ക് സമ്മാനിച്ചു. വനിതാ വേദി കോഓര്‍ഡിനേറ്റര്‍മാരായ ഡയാന, നിഷ, ലിന്‍സി, ബിസ്മി എന്നിവരും സന്നിഹിതരായിരുന്നു. ബാബു നന്ദി പ്രകാശനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us