Advertisment

ജിദ്ദയിൽ പത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം `പെൺ ഒരുമ 2024' ആഘോഷിച്ചു

പുതിയ വനിതാ ഭാരവാഹികളായി ലിയാ ജെനി കൺവീനറും, ദീപിക സന്തോഷ് ജോയിന്റ് കൺവീനറുമായി ചുമതല ഏൽക്കുകയും ചെയ്തു. അനിതാ നായർ സ്വാഗതവും, ഷീബ ജോജൻ നന്ദിയും പറഞ്ഞു.

New Update
penUntitledho

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഈ വർഷത്തെ വനിതാ ദിനം `പെൺ ഒരുമ 2024' പ്രസിഡന്റ്  സന്തോഷ് ജി.നായർ ഉൽഘാടനം ചെയ്തു.   കൺവീനർ ലിയാ ജെനി അധ്യക്ഷത വഹിച്ചു.  

Advertisment

ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഡോക്ടർ ഇന്ദു ചന്ദ്രശേഖർ ചടങ്ങില്‍ മുഖ്യ അഥിതിയായിരുന്നു. സ്ത്രീകൾക്ക് സമൂഹത്തിലുള്ള കർത്തവ്യങ്ങളെപ്പറ്റി പ്രതിപാദിക്കുകയും വിവിധ ഉദാഹരണങ്ങൾസഹിതം ഡോക്ടർ ഇന്ദു ചന്ദ്രശേഖർ പ്രതിപാദിച്ചു.  

പി ജെ എസ് രക്ഷാധികാരി ജോസഫ് വർഗീസ്,  വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.  

pUntitledho

വനിതാ വിഭാഗം വാർഷിക റിപ്പോർട്ട് നിഷ ഷിബു അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികളായി ലിയാ ജെനി കൺവീനറും, ദീപിക സന്തോഷ് ജോയിന്റ് കൺവീനറുമായി ചുമതല ഏൽക്കുകയും ചെയ്തു. അനിതാ നായർ സ്വാഗതവും, ഷീബ ജോജൻ നന്ദിയും പറഞ്ഞു.

ലേഡീസ് വിങ്ങ് അംഗങ്ങൾ അവതരിപ്പിച്ച റെട്രോ ഡാൻസ്, അനിത നായർ ചിട്ടപ്പെടുത്തിയ സീനിയർ കൂട്ടികളുടെ ഡാൻസ്, ദീപിക  സന്തോഷ് ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസ്, സന്തോഷ് നായർ സംവിധാനം ചെയ്ത കോമഡി സ്കിറ്റ് എന്നിങ്ങനെ വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ഹൃദ്യമായിരുന്നു.  

penn Untitledho

ബിജി സജി അവതാരകയും, സുശീല ജോസഫ്, പ്രീയ സഞ്ജയ്‌, മോളി സന്തോഷ്, സൗമ്യ അനൂപ്, ബിന്ദു രാജേഷ്, ബിൻസി ജോർജ്, ലിജി ബൈജു, ജിനിമോൾ, സിയാറ ഷാജി, സ്നിഹ മറിയ സന്തോഷ്, സ്രേയ ജോസഫ്, ഇവാന്ന ആൻ ജോസഫ്, നിവേദ്യ അനിൽ കുമാർ ബെനീറ്റ ആൻ ജോസഫ്, ഇവാ ജോർജ്, വിസ്മയ വിജയ്, ആമി ജോർജ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും, നേതൃത്വം നൽകുകയും ചെയ്‌തു.

Advertisment