New Update
/sathyam/media/media_files/2025/03/27/RszrFAYYdziAkNEr2b6F.jpeg)
റിയാദ്: ജിദ്ദയിലെ ബവാദിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളി പടിയില്‍ സ്വദേശി കൊടക്കാട്ടുതൊടി ആലിയുടെ മകന്‍ ബഷീര്‍ (50) ജിദ്ദയിലെ ബവാദി ബദറുദ്ധീന്‍ ആശുപത്രിയില്‍ നിര്യാതനായി. മുപ്പതു വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്.
Advertisment
മയ്യിത്ത് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവു ചെയ്യും. സഹായത്തിനായി ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് കൂടെയുണ്ട്. ഭാര്യ: സമീറ പുത്തന്‍ പീടിയേക്കല്‍ (കക്കൂത്ത്) മക്കള്‍: ഫസല്‍ ബാസില്‍,ബാസില മോള്‍, നദ ഫാത്തിമ. മാതാവ് ആക്കാട്ട് പാത്തുമ്മ ഇമ്മു, മരുമകന്‍: ഹര്‍ഷല്‍ പാതാരി (ചാത്തോലിക്കുണ്ട്) സഹോദരങ്ങള്‍: പരേതനായ ഹംസ, അബ്ദുന്നാസര്‍ (ജിദ്ദ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us