New Update
/sathyam/media/media_files/m0j0yPVp3zNIYJaTPvYG.jpg)
ദോഹ: ഖത്തറിലേക്ക് പുറപ്പെടാന്‍ തയ്യാറായിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ വടക്കേകാട് തൊഴിയൂര്‍ സ്വദേശിയും ദീര്‍ഘകാലമായി ഖത്തര്‍ പ്രവാസിയുമായിരുന്ന മാളിയക്കല്‍ മൊയ്തുട്ടി ഹാജിയുടെ മകന്‍ ഫസലുല്‍ ഹഖ് (69) ആണ് മരിച്ചത്.
ഖത്തറിലേക്ക് യാത്രക്കായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഇറങ്ങാനിരിക്കുന്ന സമയം കുഴഞ്ഞു വീഴുകയായിരുന്നു.
Advertisment
രാവിലെ ആറ് മണിയോടെ ഫസലുല്‍ ഹഖും ഭാര്യയും ഖത്തര്‍ യാത്രക്ക് തയ്യാറായ സമയത്താണ് ഉമ്മറത്തിരുന്ന ഫസലുല്‍ ഹഖിന് അസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിച്ചതും. ഗള്‍ഫില്‍ ദീര്‍ഘകാലമായി ബിസിനസ് നടത്തുകയാണ്.
ഖബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 8 മണിക്ക് തൊഴിയൂര്‍ജുമാ മസ്ജിദില്‍ നടക്കുന്നതാണ്.
നൈനയാണ് ഭാര്യ. ഫവാസ് ,ഫഹിം ,മഹ്‌റൂഫ് എന്നിവര്‍ മക്കളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us