റിയാദില്‍ താമസസ്ഥലത്തിനായി വിദേശികളുടെ നെട്ടോട്ടം. റിയാദ് സിറ്റിയില്‍ വാടക മൂന്നിരട്ടിയായി. സാധാരണക്കാരും പ്രയാസത്തില്‍

റിയാദില്‍ താമസസ്ഥലത്തിനായി വിദേശികളുടെ നെട്ടോട്ടം.

New Update
riyad

റിയാദ്: റിയാദില്‍ താമസസ്ഥലത്തിനായി വിദേശികളുടെ നെട്ടോട്ടം. റിയാദ് സിറ്റിയുടെ ഉള്ളില്‍ മുറികളുടെ വാടക മൂന്നിരട്ടി ആക്കിയപ്പോള്‍, റിയാദ് സിറ്റി ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ വാടകനിരക്കുകളില്‍ ഉയര്‍ന്നിരിക്കുകയാണ്.

Advertisment

 വാടക ഇരട്ടിയാക്കിയതോടെ റിയാദ് സിറ്റിവിട്ട് മറ്റിടങ്ങളില്‍ മുറികള്‍ തേടിപ്പോയി ഇപ്പോ റിയാദിന്റെ സിറ്റി വിട്ടുള്ള മറ്റിടങ്ങളില്‍ വാടക ഇരട്ടിക്കുകയാണ് ചെയ്തത്. സാധാരണ തുച്ഛ വരുമാനക്കാരായ തൊഴിലാളികള്‍ കുടുംബങ്ങളായി താമസിക്കുന്ന വ്യക്തികള്‍ക്ക് വാടക ഇരട്ടി ആയതോടെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്.


ഒട്ടനവധി വികസന പദ്ധതികള്‍

eyyejj

ജോലിസമയം കഴിഞ്ഞു മറ്റു ജോലികള്‍ തേടി പോകേണ്ട അവസ്ഥയിലാണ് ഇവര്‍ക്ക്. റിയാദ് മെട്രോ സിറ്റിയായി മാറിയതോടുകൂടി റിയാദിന്റെ വികസനത്തിന് 2030 യുടെ ഭാഗമായി റിയാദിന് ചുറ്റുവളവില്‍ ഒട്ടനവധി വികസന പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

വാടക ഇരട്ടിയാക്കിയതോടെ സാധാരണക്കാരും വലഞ്ഞു

yuu

 ജിസിസി രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധി കമ്പനികളും റിയാദില്‍ താവളം അടിച്ചിരിക്കുകയാണ്. മറ്റു യൂറോപ്പിന്റെ രാജ്യങ്ങളില്‍ നിന്നും ചൈന ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ സൗദി അറേബ്യ ആസ്ഥാനമാക്കി റിയാദില്‍ ഓഫീസുകളും ക്യാമ്പുകളും തുറന്നിരിക്കുകയാണ്.

 അതുതന്നെയാണ് മുറികള്‍ക്കും താമസത്തിന് ആയിട്ടുള്ള വീടുകളും കിട്ടുന്നതിനുവേണ്ടി ആളുകള്‍ നെട്ടോട്ടമോടുന്നത്. വാടക ഇരട്ടിയാക്കിയത് സാധാരണക്കാര്‍ക്ക് വിനയായിട്ടുണ്ട്.

Advertisment