അല്‍ഭുത കാഴ്ചകള്‍ തീര്‍ക്കുവാന്‍ അണിഞ്ഞൊരുങ്ങി റിയാദ്‌ സീസണ്‍ ടീം

റിയാദ് സീസണില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രത്യേക ടൂര്‍ പാക്കേജുകളും പ്രത്യേക വിമാന സര്‍വീസുകളും നടത്തുവാനാണ് തീരുമാനം. 

New Update
riyad Untitledtrr

റിയാദ്: റിയാദിന്റെ വിവിധ സ്ഥലങ്ങളില്‍ റിയാദ് സീസണിന്റെ ഭാഗമായി വിവിധ അല്‍ഭുത കാഴ്ചകള്‍ തീര്‍ക്കുവാന്‍ റിയാസ് സീസണ്‍ ടീം അണിഞ്ഞൊരുങ്ങി. 

Advertisment

അത്ഭുത കാഴ്ചകള്‍ കാഴ്ചവയ്ക്കുന്ന കലാകാരന്മാരെയും ലോക ഗുസ്തി താരങ്ങളെയും ലോക സിനിമകളില്‍ നിറസാന്നിധ്യങ്ങളായ സിനിമാതാരങ്ങളെയും ലോക ഫുട്‌ബോള്‍ താരങ്ങളെയും ലോകനിലവാരമുള്ള ഗായികമാരെയും ഗായികന്മാരെയും മറ്റു പ്രമുഖ കലാകാരന്മാരെ അണിനിരത്തി കൊണ്ടാണ് റിയാദ് സീസണ്‍ മാമാങ്കത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ri8Untitledtrr

ലോകനിലവാരത്തിലുള്ള ലൈസര്‍ ഷോയും ഗംഭീര വെടിക്കെട്ടും മ്യൂസിക് ഷോയും സര്‍ക്കസും ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ ആണ് റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ അണിഞ്ഞൊരുങ്ങുന്നത്.

റിയാദ് സീസണില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രത്യേക ടൂര്‍ പാക്കേജുകളും പ്രത്യേക വിമാന സര്‍വീസുകളും നടത്തുവാനാണ് തീരുമാനം. 

ബോളിവാഡില്‍ വേള്‍ഡും സിറ്റിയും അത്ഭുത കലവറ ഒരുക്കി എല്ലാദിവസവും വൈകുന്നേരം 3 മണി മുതല്‍ രാത്രി രണ്ടു മണിവരെ ആയിരക്കണക്കിന് ആള്‍ക്കാരെ കൊണ്ട് തിങ്ങി നിറയും.

Untitledtrrqwq

ലോകരാജ്യങ്ങളില്‍ ആദ്യം ഇന്ത്യന്‍ പൗലിയനാണ്. ഇന്ത്യയുടെ താജ്മഹല്‍ അല്‍ഭുതം തീര്‍ത്തുകൊണ്ട് ഇന്ത്യയുടെ വിവിധ ബിസിനസ് സംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നു. 

Advertisment