/sathyam/media/media_files/2024/12/22/Y82ZDHE0Pyrg1Ko5lbNr.jpg)
റിയാദ്: റിയാദിൽ നിന്ന് 210 കിലോമീറ്റർ അകലെ മരുഭൂമിക്കുള്ളിൽ കടലോ മറ്റ് തടാകങ്ങളോ ഇല്ലാത്ത പ്രദേശമായ കുറയും മല അൽ കസബ് കുഴൽ കിണറിൽ നിന്ന് വെള്ളം കെട്ടിനിർത്തി ഉപ്പുപാടം തീർക്കുന്ന അത്ഭുത കാഴ്ച കാണുവാനായി അവധി ദിവസങ്ങളിൽ നൂറുകണക്കിന് ആൾക്കാർ മരുഭൂമിയുടെ ഉള്ളിൽ കൂടി വാഹനങ്ങൾ ഓടിച്ച് കിലോമീറ്റർ നീണ്ടുകിടക്കുന്ന ഉപ്പുപ്പാടം കാണുന്നതിന് വേണ്ടി എത്താറുണ്ട്.
കടലുമായി 600 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം ഒരുകാലത്ത് വെള്ളത്താൽ ചിറ്റപ്പട്ട പ്രദേശമാണെന്ന് ചിലർ പറയപ്പെടുന്നു. മലപോലെ ഉപ്പുകൾ നീക്കിക്കൂട്ടി ഫാക്ടറികളിൽ എത്തിക്കുന്നത് കാണാൻ കഴിയും. അടുത്ത പാക്കിങ് ഫാക്ടറികൾ ശവ്വൽ കൊണ്ട് ടിപ്പറുകളിൽ കയറ്റി കൊണ്ടുപോകുന്നത് കാണുവാൻ മണിക്കൂറോളം നിൽക്കുന്ന പ്രവാസി സുഹൃത്തുക്കൾ എത്താറുണ്ട്.
സൗദി അറേബ്യയുടെ പ്രധാനപ്പെട്ട മരുഭൂമികളിൽ പ്രകൃതി രമണീയമായ കൃഷിയിടങ്ങൾ ഉള്ള മനോഹര പ്രദേശങ്ങളിൽ ഒന്നാണ് കുറയുമല. താദി ക്ക് അൽ സജ്റ തുടങ്ങിയ പഴയ മദീന റോഡിലാണ് നിലവിലെ ഈ പ്രദേശം.
അറബികളായ ഗോത്രവർഗ്ഗക്കാർ ഈ പ്രദേശങ്ങളിൽ മനോഹരമായ കൃഷിരീതികൾ കൊണ്ട് സൗദി അറേബ്യയുടെ മനോഹരമായ പ്രദേശമാക്കി മാറ്റിയിട്ടുണ്ട് സൗദി ടൂറിസം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഒരു പ്രദേശമാണ് ഇവിടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us