Advertisment

ജിദ്ദയിൽ ആർ എസ് സി "ടെക്സലൻസി"; യുവ ഐ ടി പ്രൊഫഷണലുകളുടെ ശാക്തീകരണം ലക്ഷ്യം

New Update
rsc

ജിദ്ദ:   യുവ ഐ ടി പ്രൊഫഷണലുകൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) "ടെക്സലൻസി" സംഘടിപ്പിക്കുന്നു.  ഫെബ്രുവരി ഒമ്പത്, വെള്ളിയാഴ്ച ജിദ്ദയിൽ വെച്ചാണ് പരിപാടി.    

Advertisment

സൗദി വെസ്റ്റ്‌ പരിധിയിലെ ജിദ്ദ, മക്ക, മദീന, ത്വായിഫ്, അസീർ, അബഹ, തബുക്ക് എന്നിവിടങ്ങളിലെ ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് ടെക്സലൻസിയിൽ പങ്കെടുക്കാം.     

"വിഭവം കരുതണം വിപ്ലവമാവണം" എന്ന പ്രമേയേത്തിൽ നടക്കുന്ന ആർ എസ് സി മുപ്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ഐ ടി പ്രൊഫഷണലുകൾക്കായുള്ള  പ്രത്യേക പരിപാടി.

എ ഐ, എ ആർ, ഡാറ്റാ എഞ്ചിനീയറിംഗ്, ചാറ്റ്ബോട്ടുകൾ ഉൾപ്പെടെ ആനുകാലിക ലോകം അനുഭവിച്ചതും അല്ലാത്തതുമായ നിരവധി വിവര സാങ്കേതിക വിദ്യയുടെ വൈവിധ്യവത്കരണങ്ങളുടെ കാലത്താണ് ആർ എസ് സി ത്രയ് വിംഗ് തേർട്ടി എന്ന പേരിൽ മുപ്പതാം വാർഷികം ആഘോഷിക്കുന്നത്. ഈ വിഷയങ്ങളിലെ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ഇസ്ലാമിക് ഡവലപ്മെൻറ്റ് ബാങ്ക് അസോസിയേറ്റ് മാനേജർ ഡോ. ഹിലാൽ ഹുസൈൻ (ടെക്ക് ടോക്ക്),  സീനിയർ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് നൗഫൽ അബ്ദുൽ കരീം (ഇൻഫോ ഹബ്),  എ ഐ എം എസ് ഹോൾഡിങ് ഐ ടി തലവൻ അബ്ദുൽ വഹാബ് ഖാൻ (എക്സ്പ്ലോറിങ് ദ പവർ ഓഫ് എ ഐ),  ഐ സി ഇ എസ് ഐ ടി മാനേജർ ശറഫുദ്ധീൻ (ഇൻഫർമേഷൻ സെക്യൂരിറ്റി), ഫസീൻ അഹ്‌മദ്  (കിംഗ് അബ്ദുല്ലാ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഡിജിറ്റൽ മെസ്സേജിങ് സ്പെഷ്യലിസ്റ്റ് (എ ഐ പവേർഡ് ജോബ് സേർച്ച്‌) എന്നിവർ ക്‌ളാസ്സുകളും ചർച്ചകളും നയിക്കും.

താല്പര്യമുള്ളവർക്ക് 966 532061033 എന്ന നമ്പറിൽ വിശദവിവരങ്ങൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment