അബുദാബി : അബുദാബി മലയാളി സമാജം ആതിഥ്യമരുളിയ ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ സീസൺ 2 വിൽ ടുഡോ മാർട്ട് ഫുട്ബോൾ ക്ലബ് ജേതാക്കളായി. അൽദാര ഫുട്ബോൾ ക്ലബാണ് റണ്ണേർസ് അപ്പ്. അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണ്ണമെൻ്റ് നിഷ്ക ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ നിഷിൻ തസ്‌ലിം ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷം വഹിച്ചു.
സമാജം കോർഡിനേഷൻ ചെയർമ്മാൻ ബി.യേശുശീലൻ, ഇന്ത്യൻ ഇസ്ളാമിക് സെൻ്റർ സ്പോർട്സ് സെക്രട്ടറി അനീഷ് മംഗലം , കെഫ ട്രഷറർ ബൈജു, സമാജം വനിത വിഭാഗം കൺവീനർ ലാലി സാംസൺ എന്നിവർ സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ സ്വാഗതവും സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം നന്ദിയും പറഞ്ഞു.
കേരള എക്പാട്രീസ് ഫുട്ബോൾ അസോസിയേഷൻ്റെ കീഴിലുള്ള പതിനാറ് പ്രശ്സത ക്ലബുകൾ അണിനിരന്ന ടൂർണ്ണമെൻ്റിൽ നാട്ടിൽ നിന്ന് പ്രശ്സതരായ കളിക്കാർ എത്തിയത് ടൂർണ്ണമെൻ്റിനു വീറും വാശിയും വർദ്ധിപ്പിച്ചു:
വനിതകളുടെ പ്രദർശന മൽസരത്തോട് കൂടി ആരംഭിച്ച ടൂർണ്ണമെൻ്റിനു ആവേശം കൂട്ടാൻ സമാജം മാനേജ്മെൻ്റ് കമ്മിറ്റിയും കോർഡിനേഷൻ കമ്മിറ്റിയും തമ്മിൽ സൗഹൃദ മൽസരവും ഉണ്ടായിരുന്നു.
ഇന്ദിര ഗാന്ധി വീക്ഷണം ഫോറം, ഇൻകാസ് അബുദാബി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിനുള്ള ട്രോഫികളും ക്യാഷ് അവാർഡും നൽകിയത്.
മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടിനു ടുഡോ മാർട്ടിലെ ഹഫീസും മികച്ച ഗോൾകീപ്പറായി ടുഡോ മാർട്ടിലെ തന്നെ സാബുവും മികച്ച ഡിഫൻഡറായി അൽ ദാര എഫ്.സി.യിലെ റിദ്വാൻ ,ടുഡോ മാർട്ടിലെ ഇസ്മയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ വിജയികൾക്കുള്ള. സമ്മാനങ്ങൾ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ട്രഷറർ യാസിർ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദരലി , സ്പോർടസ് സെക്രട്ടറി സുധിഷ് കൊപ്പം, അസിസ്റ്റൻ്റ് സ്പോർട്സ് സെക്രട്ടറി നടേഷൻ ശശി,മറ്റ് ഭാരവാഹികൾ ആയ സൈജു പിള്ള, ഗഫൂർ എടപ്പാൽ ,ഗോപകുമാർ, അഹദ് വെട്ടൂർ, ഷാജികുമാർ, അനിൽകുമാർ,ജാസിം, ബിജു , മഹേഷ് എളനാട്, സാജൻ ശ്രീനിവാസൻ, വനിതാ വിഭാഗം ഭാരവാഹികൾ ആയ ലാലി സാംസൺ, ഷീന ഫാത്തിമ,ശ്രീജ പ്രമോദ്,ചിലു സൂസൻ മാത്യു, കോർഡിനേഷൻ കൺവീനർമാരായ രെഖിൻ സോമൻ, കെ.വി. ബഷീർ,വളണ്ടിയർ ക്യാപ്റ്റൻ അഭിലാഷ്, ഇൻകാസ് പ്രതിനിധികളായ സാബു അഗസ്റ്റിൻ, അനുപ ബാനർജി, അനീഷ് ഭാസി, റിയാസ്, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം പ്രതിനിധികളായ അമൃത, സിറാജുദീൻ, ബദരിയ,അമീർ കല്ലമ്പലം, ദിപേഷ് ,ക്വിറ്റി, പ്രദീപ് പിള്ള, അഷർലാൽ, ബിബിൻ, ഷാനു തുടങ്ങിയവർ വിതരണം ചെയ്തു.