മദ്യം കടത്തിൽ അടുത്തിടെ പിടിക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ

കൂടുതലും ഡ്രൈവര്‍മാരാണ് മദ്യം കടത്തുന്ന ഏജന്റന്മാരായി പ്രവര്‍ത്തിക്കുന്നത്.

New Update
sauUntitledri

റിയാദ്: മദ്യം കടത്തലില്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ടവരില്‍ ഇന്ത്യക്കാര്‍. വിദേശ മദ്യങ്ങള്‍ ചെറിയ വാഹനങ്ങളില്‍ കടത്തി കൊണ്ടുവരുന്നവരാണ് കൂടുതലും. വാഹനങ്ങളുടെ അറകളിലും പ്രത്യേകം തയ്യാറാക്കിയ അറകളിലും ആണ് വിദേശ മദ്യം കടത്തുന്നത് .

Advertisment

കൂടുതലും ഡ്രൈവര്‍മാരാണ് മദ്യം കടത്തുന്ന ഏജന്റന്മാരായി പ്രവര്‍ത്തിക്കുന്നത്. വിദേശ മദ്യം സൗദി അറേബ്യയില്‍ കടത്തിക്കൊണ്ടുവന്നാല്‍ ഉയര്‍ന്ന വിലയ്ക്ക് കൊടുക്കാം എന്നുള്ള ഇവരുടെ പണത്തിനോടുള്ള ആര്‍ത്തിയാണ് മദ്യം കടത്തിനായി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നത്.

നൂറുകണക്കിന് ആള്‍ക്കാര്‍ മദ്യം കടത്തലില്‍ പിടിക്കപ്പെട്ടു ജയിലുകളില്‍ ശിക്ഷ നടപടി കിട്ടി കിടക്കുന്നുണ്ട്. ജയിലില്‍ നിന്ന് ശിക്ഷ നടപടി കഴിഞ്ഞശേഷം പിന്നെ ഒരിക്കലും സൗദി അറേബ്യയില്‍ വരാന്‍ പറ്റാത്ത രീതിയിലാണ് നാട് കടത്തപ്പെടുന്നത്. 

പല വിദേശികളും കുടുംബങ്ങളെയും വാഹനത്തില്‍ ഇരുത്തി കുട്ടികളുമായി ബഹറിന്‍ സന്ദര്‍ശിച്ച ശേഷം ആ പേരില്‍ മദ്യം കടത്തുന്നവരും ഉണ്ട് പിടിക്കപ്പെടുമ്പോഴാണ് കുടുംബങ്ങള്‍ പോലും അറിയുന്നത്. 

സൗദി അറേബ്യയിലെ നിയമവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന വിദേശ മദ്യം കടത്തല്‍ കച്ചവടം നടത്തല്‍ ഏജന്റ് ആയി പ്രവര്‍ത്തിക്കല്‍ ഇതുമായി ബന്ധം പുലര്‍ത്തല്‍ ഇവരെല്ലാം പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ നടപടിക്ക് വിധേയമാകും.

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നവംബര്‍ ഒന്നിന് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബഹറിനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വാഹന പ്രചരണ യാത്ര സംഘടിപ്പിക്കും എന്നും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി കമ്മറ്റി അറിയിച്ചു

Advertisment