Advertisment

"ഇന്ത്യ" ജയിക്കണം; മതേതരത്വം വീണ്ടെടുക്കണം: ഖുലൈസ് കെ എം സി സി ഹൗസ് ക്യാമ്പയിന്‍ നടത്തി

''വീടു കയറാം; വോട്ട് തേടാം'' എന്ന പ്രവാസി ഇലക്ഷന്‍ പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ പ്രവാസി താമസ സ്ഥലങ്ങളിൽ നാട്ടിലെന്ന പോലെ ആവേശം വിതറി.

New Update
saUntitledere.jpg

ഖുലൈസ്:  ജിദ്ദ കെ എം സി സിയുടെ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ഖുലൈസിലും ഉത്സാഹപൂർവ്വം  അരങ്ങേറി.

Advertisment

''വീടു കയറാം; വോട്ട് തേടാം'' എന്ന പ്രവാസി ഇലക്ഷന്‍ പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ പ്രവാസി താമസ സ്ഥലങ്ങളിൽ നാട്ടിലെന്ന പോലെ ആവേശം വിതറി.

ലഘുലേഖ വിതരണം, കുടുംമ്പ ഗൃഹ സന്ദര്‍ശനം എന്നിവയിലൂടെ അനേകം പ്രവാസി കുടുംബങ്ങളെ സന്ദർശിക്കാനും തിരഞ്ഞെടുപ്പ് സന്ദേശം കൈമാറാനും സാധിച്ചു.

സന്ദർശിച്ച കുടുംബങ്ങളിലൂടെ  അവരുടെ നാട്ടിലെ  വോട്ടര്മാരായ  ബന്ധുക്കളുടെ വോട്ടുറപ്പിക്കാന്‍ കഴിഞുവെന്ന് .വനിത വിംങ്ങ് ഭാരവാഹികള്‍ വിവരിച്ചു.  സലീന ഇബ്രാഹീം, ഷാനി ഹസ്സന്‍ കുഞ്, ഷാഹിന കെ കെ,  ഷാനിദ്, ഷാബിന റഷീദ്. എന്നിവര്‍ നേതൃത്വം നല്‍കി

Advertisment