Advertisment

സ്റ്റഡന്റ്സ് ഇന്ത്യ ഖുർആൻ ക്വിസ്: ബിലാൽ കൂവപ്ര, നാജിദ് യൂസുഫ്, അമൻ അലി സനോജ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

റംസാനിൽ വിദ്യാർഥികൾക്ക് പഠിക്കാനായി  തെരെഞ്ഞെടുത്ത ഖുർആനിലെ "വാഖിഅ" എന്ന അദ്ധ്യായത്തെ  ആസ്പദമാക്കിയായിരുന്നു  ഖുർആൻ ക്വിസ്  മത്സരം.News | Pravasi | saudi arabia | Middle East

New Update
hghgUntitled54542.jpg

ജിദ്ദ:   വിശുദ്ധ റംസാനിൽ  ജിദ്ദ നോർത്ത് സ്റ്റഡന്റ്സ് ഇന്ത്യ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിൽ ബിലാൽ കൂവപ്ര ഒന്നാം സ്ഥാനം കരസ്ഥമാക്കി.  നാജിദ്  യൂസുഫ്,  അമൻ അലി സനോജ് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 

Advertisment

റംസാനിൽ വിദ്യാർഥികൾക്ക് പഠിക്കാനായി  തെരെഞ്ഞെടുത്ത ഖുർആനിലെ "വാഖിഅ" എന്ന അദ്ധ്യായത്തെ  ആസ്പദമാക്കിയായിരുന്നു  ഖുർആൻ ക്വിസ്  മത്സരം.

 കഹൂത്ത് പ്ലാറ്റ്ഫോമിൽ നടത്തിയ മത്സരത്തിൽ  ഇമാം ബുഖാരി മദ്രസ  പ്രിൻസിപ്പൽ  അബ്ദുസ്സുബ്ഹാൻ ആയിരുന്നു ക്വിസ് മാസ്റ്റർ.  അജ്മൽ അബ്ദുൽ ഗഫൂർ, ഫവാസ് കടപ്രത്ത്,  ഫിദ ടി കെ  എന്നിവർ  പരിപാടി  നിയന്ത്രിച്ചു.

സ്റ്റുഡൻസ് ഇന്ത്യ നോർത്ത് കോർഡിനേറ്റർ സനോജ് അലി  സമാപനം നിർവഹിച്ചു.  മെഹക്  ആലപിച്ച ഖുർആൻ പാരായണത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്.

Advertisment