94 മത് ദേശീയ ദിനം: ദീപാലങ്കാരങ്ങൾ കൊണ്ട് പച്ച പുതച്ച് സൗദി അറേബ്യ

യുദ്ധവിമാനങ്ങളുടെ മനോഹര എയര്‍ ഷോ കാണുന്നതിന് പതിനായിരങ്ങളാണ് എത്തിയത്. 

New Update
sauUntitledtec

റിയാദ്: സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനം ആഘോഷമായി ആഘോഷിക്കുന്നു. വിദേശികളും സ്വദേശികളും സ്ഥാപനങ്ങളും ഇന്നലെ മുതല്‍ ദീപാലങ്കാരത്തിലാണ്. വാഹനങ്ങളില്‍ സൗദി അറേബ്യയുടെ ദേശീയ പതാക താളത്തില്‍ നൃത്തം വെക്കുന്നു.

Advertisment

sauuUntitledtec

കുട്ടികളും പ്രായം ചെന്നവരും തെരുവില്‍ ദേശീയ ആഘോഷത്തിന്റെ ആവേശത്തിലാണ്. ദേശീയ ദിനത്തിന് തലേ ദിവസം തന്നെ ആഘോഷം തുടങ്ങിയിരുന്നു. 

sa2Untitledtec

സൗദി അറേബ്യയുടെ ദേശീയ പതാക ഉയര്‍ത്തി പിടിച്ചുകൊണ്ടു സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ തെരുവുകളില്‍ കാണപ്പെട്ടത്. യുദ്ധവിമാനങ്ങളുടെ മനോഹര എയര്‍ ഷോ കാണുന്നതിന് പതിനായിരങ്ങളാണ് എത്തിയത്. 

sa22Untitledtec

സൗദി പൗരന്മാരുടെ വാഹനങ്ങള്‍ രാജാക്കന്മാരുടെ ചിത്രങ്ങളും രാജ്യത്തിന്റെ ദേശീയ പതാകകളും പുതപ്പിച്ച് മനോഹരമാക്കിയായിരുന്നു തെരുവ് വീഥികളില്‍ എത്തിയത്. 

sa7Untitledtec

പ്രവാസികളുടെ സംഘടനകളും ദേശീയ പതാക ഉയര്‍ത്തി ദേശീയ ദിനം ആഘോഷമാക്കുകയാണ്. ഓണാഘോഷത്തിന്റെ ഭാഗമായി സദ്യയും ഒരുക്കി സൗദി ആഘോഷവും ഓണാഘോഷവും മലയാളികള്‍ ആഘോഷിക്കുകയാണ്.

Advertisment